ചെന്നൈ: സ്റ്റാലിന്റെ ഡിഎംകെ സര്‍ക്കാര്‍ 'സോറി മാ' സര്‍ക്കാരാണെന്ന പരിഹാസവുമായി തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് രംഗത്ത്. തമിഴ്‌നാട് ശിവഗംഗയിലെ അജിത് കുമാറിന്റെ കസ്റ്റഡി മരണത്തില്‍ നടത്തിയ പ്രതിഷേധത്തിലായിരുന്നു വിജയുടെ പരിഹാസം ഉണ്ടായത്.
പ്രതിഷേധത്തിൽ അണ്ണാ സര്‍വകലാശാലയിലെ ബലാത്സംഗ കേസും വിജയ് ചര്‍ച്ചയാക്കിയിരുന്നു. അജിത് കുമാറിന്റെ കുടുംബത്തിന് സഹായം നല്‍കിയത് പോലെ മുന്‍പ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച 24 കുടുംബങ്ങള്‍ക്ക് സ്റ്റാലിന്‍ എന്ത് നല്‍കിയെന്നാണ് വിജയ് ചോദിച്ചത്.
അതേസമയം ഇങ്ങനെയൊരു സര്‍ക്കാര്‍ എന്തിനാണെന്നും സ്റ്റാലിന് മുഖ്യമന്ത്രി സ്ഥാനം എന്തിനാണെന്നും വിജയ് ആഞ്ഞടിച്ചു. മുഖ്യമന്ത്രിയില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന ഏറ്റവും നല്ല ഉത്തരം ക്ഷമിക്കണം എന്നതാണെന്നും വിജയ് പരിഹസിച്ചു. പ്രശ്‌നങ്ങളില്‍ ടിവികെ ജനങ്ങളോടൊപ്പം നില്‍ക്കുമെന്നും ആവശ്യമായ എല്ലാ പ്രതിഷേധങ്ങളും ടിവികെ ഏറ്റെടുക്കുമെന്നും വിജയ് കൂട്ടിചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്