നാഗ്പൂർ: പഴയ തലമുറ പുതിയ തലമുറയ്ക്ക് വഴിമാറിക്കൊടുക്കണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. അടുത്ത തലമുറ പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്നും 68 കാരനായ ഗഡ്കരി പറഞ്ഞു. നാഗ്പൂരിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കവെയാണ് നിതിൻ ഗഡ്കരി ഈ നിർദ്ദേശം നൽകിയത്.
കാര്യങ്ങള്‍ സുഗമമായി നടക്കാന്‍ തുടങ്ങുമ്പോള്‍ പുതിയ തലമുറ പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണം. ഇതിന് പുതിയ തലമുറയ്ക്ക് സൗകര്യം ഒരുക്കാന്‍ പഴയ തലമുറ മാറി നില്‍ക്കണമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു.
അസോസിയേഷന്‍ ഫോര്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് (എഐഡി) പ്രസിഡന്റ് ആശിഷ് കാലെ സംഘടിപ്പിച്ച അഡ്വാന്റേജ് വിദര്‍ഭ-ഖസ്ദര്‍ ഔദ്യോഗിക് മഹോത്സവത്തെ സംബന്ധിച്ച വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
'ക്രമേണ തലമുറയും മാറണമെന്ന് ഞാന്‍ വിശ്വസിക്കുന്നു.ആശിഷിന്റെ അച്ഛന്‍ എന്റെ സുഹൃത്താണ്. ഇപ്പോള്‍ നമ്മള്‍ ക്രമേണ വിരമിക്കാന്‍ തയ്യാറാകണം, ഉത്തരവാദിത്തം പുതിയ തലമുറയ്ക്ക് കൈമാറണം. വാഹനം സുഗമമായി ഓടാന്‍ തുടങ്ങുമ്പോള്‍, നമ്മള്‍ പിന്‍വാങ്ങി മറ്റ് എന്തെങ്കിലും ജോലി ചെയ്യണം,'- ഗഡ്കരി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
