കരൂർ ദുരന്തം; ചോദ്യം ചെയ്യലിനായി നടൻ വിജയ് സിബിഐക്ക് മുൻപിൽ ഹാജരായി

MARCH 15, 2026, 1:44 AM

കരൂർ ദുരന്തത്തിന് പിന്നാലെയുള്ള ചോദ്യം ചെയ്യലിനായി സിബിഐക്ക് മുമ്പിൽ ഹാജരായി നടൻ വിജയ്. സിബിഐ ആസ്ഥാനത്താണ് വിജയ് എത്തിച്ചേർന്നത്. മുൻപ് ജനുവരി 12, 19 തീയതികളിൽ നടന്ന ചോദ്യം ചെയ്യലിൽ വിജയ് നൽകിയ മൊഴികളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് സിബിഐ വീണ്ടും വിളിപ്പിച്ചത്.

ചോദ്യം ചെയ്യൽ ചെന്നൈയിലേക്കോ തീയതി മാറ്റണമെന്നോ ഉള്ള വിജയുടെ ആവശ്യം സിബിഐ അംഗീകരിച്ചില്ല. വിജയയ്‌ക്കൊപ്പം കരൂർ ദുരന്ത സമയത്ത് കൂടെയുണ്ടായിരുന്ന ഡ്രൈവറെയും സിബിഐ ഇന്ന് ചോദ്യം ചെയ്യുന്നുണ്ട്.ഇരുവരെയും ഒപ്പമിരുത്തിയായിരിക്കും ചോദ്യം ചെയ്യുക എന്നാണ് പുറത്തുവരുന്ന വിവരം.

അതേസമയം, നിലവിൽ സാക്ഷി വിസ്താരവും തെളിവ് ശേഖരണവുമാണ് സിബിഐ നടത്തിവരുന്നത്. ഇതിലൂടെ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും സിബിഐ കുറ്റപത്രം തയ്യാറാക്കുക.കൂടാതെ, കരൂർ എംഎൽഎ സെന്തിൽ കുമാറിനെയും വരുംദിവസം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam