കോട്ടയം: ദലിത് ചിന്തകൻ സണ്ണി എം. കപിക്കാടിനെ വൈക്കം മണ്ഡലത്തിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കമെന്ന് സൂചന. യുഡിഎഫ് നേതൃത്വം സ്ഥാനാര്‍ഥിത്വം സംബന്ധിച്ചുള്ള പ്രാഥമിക ചര്‍ച്ച നടത്തിയെന്നാണ് ലഭ്യമാവുന്ന വിവരം.
തുടർച്ചയായി ഇടതുപക്ഷം ജയിക്കുന്ന മണ്ഡലത്തിൽ ദലിത് പിന്നാക്ക വോട്ടുകൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.ഡി.എഫ് കപിക്കാടിനെ രംഗത്തിറക്കാൻ ആലോചിക്കുന്നത്. യുഡിഎഫ് സ്വതന്ത്രൻ ആയി മത്സരിപ്പിക്കാൻ ആണ് ആലോചന.
ചില കോൺഗ്രസ് നേതാക്കൾ സണ്ണി എം കപിക്കാടിനോട് ആശയവിനിമയം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. സണ്ണിയുടെ സ്ഥാനാർഥിത്വത്തിലൂടെ യുഡിഎഫ് ലക്ഷ്യമിടുന്നത് ദളിത്‌വോട്ടുകളാണ്.
പട്ടികജാതി സംവരണ മണ്ഡലമായ വൈക്കത്തെ വോട്ടർ കൂടിയാണ് സണ്ണി കപിക്കാട്. സണ്ണിയുടെ സ്ഥാനാര്‍ഥിത്വത്തെ അനുകൂലിച്ചുകൊണ്ട് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ആവേശകരമായ പിന്തുണയാണ് ലഭിക്കുന്നതെന്നാണ് ദളിത് സംഘടനാ നേതാക്കള്‍ പ്രതികരിച്ചത്.
1991നു ശേഷം യുഡിഎഫ് ഇതുവരെ വൈക്കം മണ്ഡലത്തിൽ വിജയിച്ചിട്ടില്ല. സികെ ആശയാണ് വൈക്കത്തെ സിറ്റിംഗ് എംഎൽഎ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
