കരൂര്‍ ദുരന്തത്തില്‍ ടിവികെ അധ്യക്ഷന്‍ വിജയ്ക്ക് എതിരെ തമിഴ്‌നാട് പൊലീസിന്റെ മൊഴി. റാലിയില്‍ പങ്കെടുക്കുന്ന ജനക്കൂട്ടത്തെപ്പറ്റി ടിവികെ നേതൃത്വം അറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. സിബിഐ സംഘത്തിന് മുന്നിലാണ് മൊഴി നല്‍കിയത്. ഡല്‍ഹി സിബിഐ ആസ്ഥാനത്ത് വിജയ്‌യെ ചോദ്യം ചെയ്യുകയാണ്.
30000 ലധികം പേര്‍ എത്തിയതാകാം അപകടത്തിലേക്ക് നയിച്ചതെന്നും എന്ന് സിബിഐയോട് പൊലീസ് വ്യക്തമാക്കി. പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴി ആസ്പദമാക്കി വിജയ്‌യി നിന്ന് വിവരങ്ങള്‍ തേടും. കേസില്‍ ടിവികെ പാര്‍ട്ടി നേതാക്കള്‍ നല്‍കിയ മൊഴിയും വിജയ്‌യുടെ മൊഴിയും തമ്മില്‍ വൈരുധ്യം ഉണ്ടോ എന്ന് സിബിഐ പരിശോധിക്കും.
ദുരന്തവുമായി ബന്ധപ്പെട്ട 90 ചോദ്യങ്ങള്‍ അടങ്ങിയ ബുക്ക്ലെറ്റ് ആയിരുന്നു വിജയ്ക്ക് നല്‍കിയത്. ഉത്തരങ്ങള്‍ ഇംഗ്ലീഷില്‍ രേഖപ്പെടുത്താന്‍ സ്റ്റെനോഗ്രാഫറുടെ സഹായവും വിജയ്ക്ക് നല്‍കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
