ന്യൂഡല്‍ഹി: ബഹിരാകാശത്ത് നിന്ന് നോക്കുമ്പോള്‍ ഇന്ത്യ അഭിലാഷം നിറഞ്ഞതും, നിര്‍ഭയവും, ആത്മവിശ്വാസവും, അഭിമാനവും നിറഞ്ഞതുമായി കാണപ്പെടുന്നുവെന്ന് ഇന്ത്യന്‍ ബഹിരാകാശയാത്രിക ശുഭാന്‍ഷു ശുക്ല. തിങ്കളാഴ്ച ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) ആക്‌സിയം-4 ദൗത്യത്തിലെ വിടവാങ്ങല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ശുഭാന്‍ഷു.
'ഇന്നും, മുകളില്‍ നിന്ന് ഭാരതം 'സാരെ ജഹാന്‍ സേ അച്ഛാ' ആയി കാണപ്പെടുന്നു,' 1984 ല്‍ ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശയാത്രികനായ രാകേഷ് ശര്‍മ്മ പറഞ്ഞ പ്രശസ്തമായ വാക്കുകള്‍ ആവര്‍ത്തിച്ചുകൊണ്ട് ശുക്ല പറഞ്ഞു. 'എനിക്ക് ഇത് ഏതാണ്ട് മാജിക്ക് പോലെ തോന്നുന്നു... എനിക്ക് ഇത് ഒരു അത്ഭുതകരമായ യാത്രയായിരുന്നു,' ജൂണ്‍ 26 ന് ആരംഭിച്ച ഐഎസ്എസിലെ തന്റെ താമസത്തെക്കുറിച്ച് ശുഭാന്‍ഷു ശുക്ല പറഞ്ഞു.
ധാരാളം ഓര്‍മ്മകള്‍ തന്നോടൊപ്പം കൊണ്ടുപോകുന്നുണ്ടെന്നും തന്റെ നാട്ടുകാരുമായി പങ്കിടാന്‍ പോകുന്ന കാര്യങ്ങള്‍ പഠിക്കുയാണെന്നും ഇന്ത്യന്‍ ബഹിരാകാശയാത്രികന്‍ പറഞ്ഞു.
ആക്‌സിയം -4 ദൗത്യം ജൂലൈ 14 തിങ്കളാഴ്ച ഐഎസ്എസില്‍ വേര്‍പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. യുഎസിലെ കാലിഫോര്‍ണിയ തീരത്താകും പേടകം ഇറങ്ങുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്