ധാക്ക: ഇന്ത്യയുടെ നഷ്ടപ്പെട്ട സ്‌നേഹം തിരികെപിടിക്കാന്‍ 'മാങ്ങ നയതന്ത്രം' പയറ്റി ബംഗ്ലദേശിലെ ഇടക്കാല സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആയിരം കിലോ 'ഹരിഭംഗ' മാമ്പഴം അയച്ചിരിക്കുകയാണ് ബംഗ്ലദേശ് ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ബംഗ്ലദേശുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു യൂനുസിന്റെ 'മാങ്ങ തന്ത്രം'.
മാമ്പഴം അടങ്ങിയ കണ്ടെയ്‌നര്‍ ഇന്ന് ഡല്‍ഹിയിലെത്തുമെന്ന് ന്യൂഡല്‍ഹിയിലെ ബംഗ്ലദേശ് ഹൈക്കമ്മിഷനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ത്രിപുര മുഖ്യമന്ത്രി മണിക് സാഹ എന്നിവര്‍ക്കും യൂനുസ് മാമ്പഴം അയച്ചിട്ടുണ്ട്. ഏപ്രിലില്‍ ബാങ്കോക്കില്‍ നടന്ന ബിംസ്റ്റ്ക് സമ്മേളനത്തിലാണ് മോദിയും യൂനുസും അവസാനമായി കണ്ടത്.
ബംഗ്ലദേശില്‍ ഹിന്ദുക്കളുള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം വര്‍ധിച്ചതും ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യ അഭയം നല്‍കിയതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ബംഗ്ലദേശിന്റെ ഭാഗത്ത് നിന്ന് പുതിയ നീക്കങ്ങള്‍ ഉണ്ടായിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്