ന്യൂഡെല്‍ഹി: നിരോധിത വിഘടനവാദ സംഘടനയായ ഉള്‍ഫ-ഐയുടെ (യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം-ഇന്‍ഡിപെന്‍ഡന്റ്) മ്യാന്‍മറിലെ കിഴക്കന്‍ ആസ്ഥാനത്ത് ഡ്രോണ്‍ ആക്രമണം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ സൈന്യം നിഷേധിച്ചു. തങ്ങളുടെ കിഴക്കന്‍ ആസ്ഥാനത്ത് ഞായറാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സൈന്യം ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായി പരേഷ് ബറുവയുടെ നേതൃത്വത്തിലുള്ള ഉള്‍ഫ-ഐ അവകാശപ്പെട്ടിരുന്നു.
അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളില്‍ തങ്ങളുടെ 19 കേഡര്‍മാര്‍ കൊല്ലപ്പെട്ടതായും 19 പേര്‍ക്ക് പരിക്കേറ്റതായും നിരോധിത സംഘടന ഒരു പത്രക്കുറിപ്പില്‍ അവകാശപ്പെട്ടു. ആക്രമണത്തില്‍ ഉള്‍ഫ (ഐ) യുടെ മുതിര്‍ന്ന കമാന്‍ഡര്‍ നയന്‍ മേധി കൊല്ലപ്പെട്ടുവെന്നും മണിപ്പൂരിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) രാഷ്ട്രീയ വിഭാഗമായ റെവല്യൂഷണറി പീപ്പിള്‍സ് ഫ്രണ്ട് (ആര്‍പിഎഫ്) ഉള്‍പ്പെടെയുള്ള മണിപ്പൂരി വിമത ഗ്രൂപ്പുകളിലെ ചില കേഡര്‍മാര്‍ കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ഇന്ത്യന്‍ സൈന്യം ഒരു ഔദ്യോഗിക പ്രസ്താവനയില്‍ ഈ അവകാശവാദങ്ങള്‍ പാടെ നിഷേധിച്ചു. 'ഇത്തരമൊരു ഓപ്പറേഷനെക്കുറിച്ച് ഇന്ത്യന്‍ സൈന്യത്തിന് യാതൊരു വിവരവുമില്ല,' ഗുവാഹത്തിയിലെ ഡിഫന്‍സ് പിആര്‍ഒ ലെഫ്റ്റനന്റ് കേണല്‍ മഹേന്ദ്ര റാവത്ത് പറഞ്ഞു.
നിരോധിത സംഘടനകള്‍ തമ്മിലുള്ള ഉള്‍പ്പോരാണ് ഉള്‍ഫ (ഐ) ആസ്ഥാനത്തിന് നേരെയുള്ള ആക്രമണത്തിന് പിന്നിലെന്ന് അനുമാനിക്കപ്പെടുന്നു.
പാകിസ്ഥാന്റെ ചാര സംഘടനയായ ഐഎസ്‌ഐയുടെ പിന്തുണയുള്ള പരേഷ് ബറുവയുടെ നേതൃത്വത്തിലുള്ള ഉള്‍ഫ (ഐ) വിഭാഗത്തിന്റെ നട്ടെല്ല് തകര്‍ക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് ഇതിനകം സാധിച്ചിട്ടുണ്ട്. സംഘടനയുടെ ശക്തി ക്ഷയിച്ച നിലയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്