കൽപ്പറ്റ: മഹാരാഷ്ട്രയില്‍ നിന്ന് കവർച്ച നടത്തി കടന്നുകളഞ്ഞ മലയാളി സംഘത്തെ പൊലീസ് സാഹസികമായി പിടികൂടി.
കുമ്മാട്ടര്‍മേട് ചിറക്കടവ് ചിത്തിര വീട്ടില്‍ നന്ദകുമാര്‍(32), കാണിക്കുളം കഞ്ഞിക്കുളം അജിത്കുമാര്‍(27), പോല്‍പുള്ളി പാലാനംകൂറിശ്ശി സുരേഷ്(47), കാരെക്കാട്ട്പറമ്പ് ഉഷ നിവാസ് വിഷ്ണു(29), മലമ്പുഴ കാഞ്ഞിരക്കടവ് ജിനു(31), വാവുല്യപുരം തോണിപാടം കലാധരന്‍(33) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
മഹാരാഷ്ട്രയില്‍ നിന്ന് കവർച്ച നടത്തി കടന്നുകളഞ്ഞ മലയാളി സംഘത്തെ വയനാട്ടിൽ വച്ചാണ് പിടികൂടിയത്. വയനാട് കൈനാട്ടിയില്‍ വച്ചാണ് ആയുധങ്ങളുമായി യാത്ര ചെയ്യുകയായിരുന്ന സംഘത്തെ പൊലീസ് കീഴടക്കിയത്. ഇവരെ പിന്തുടർന്ന് മഹാരാഷ്ട്ര പൊലീസ് സംഘവും വയനാട്ടില്‍ എത്തിയിരുന്നു.
മഹാരാഷ്ട്രയിലെ ഭൂയിഞ്ചില്‍ ഇന്നലെ പുലർച്ച കാറില്‍ കൊണ്ടുപോകുകയായിരുന്ന ഒന്നരക്കോടി രൂപയാണ് ഈ സംഘം കവർച്ച ചെയ്തത്.
രണ്ട് വാഹനങ്ങളിലായി എത്തിയ സംഘം കാറിലുണ്ടായിരുന്നവരെ ആക്രമിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. കേരള രജിസ്ട്രേഷൻ വാഹനങ്ങളായിരുന്നു കവർച്ച ചെയ്തവർ ഉപയോഗിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്