കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നിർണായക നീക്കവുമായി കേരള കോൺഗ്രസ് എം. കോട്ടയത്ത് കഴിഞ്ഞ ദിവസം നടന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ ഇടതുമുന്നണിയിൽ നിന്ന് 13 സീറ്റുകൾ ആവശ്യപ്പെടുമെന്ന് ചെയർമാൻ ജോസ് കെ. മാണി പറഞ്ഞിരുന്നു. ഇത് പേരാമ്പ്രയാകാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
കോഴിക്കോട് ജില്ലയിൽ ഒരു സീറ്റ് വേണമെന്ന ആവശ്യത്തിൽ കേരള കോൺഗ്രസ് എം ഉറച്ചുനിൽക്കുന്നു. കുറ്റ്യാടിക്ക് പകരം പേരാമ്പ്ര മണ്ഡലം ആവശ്യപ്പെടും. യുഡിഎഫിലായിരുന്നപ്പോൾ പേരാമ്പ്രയിൽ നിന്നാണ് കേരള കോൺഗ്രസ് എം മത്സരിച്ചത്.
പ്രാദേശിക എതിർപ്പിനെത്തുടർന്ന് 2021 ലെ തിരഞ്ഞെടുപ്പിൽ കുറ്റ്യാടി സീറ്റ് സിപിഐ എം തിരിച്ചുപിടിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ കുറ്റ്യാടി മണ്ഡലം കേരള കോൺഗ്രസ് എം ആവശ്യപ്പെട്ടാൽ മുന്നണിയെ കൂടുതൽ സമ്മർദത്തിലാക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
