തെലങ്കാന: വൃദ്ധരായ മാതാപിതാക്കളെ അവഗണിക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ പുതിയ നിയമം കൊണ്ടുവരാൻ തെലങ്കാന സർക്കാർ. മാതാപിതാക്കളെ അവഗണിക്കുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ 10 മുതൽ 15 ശതമാനം വരെ കുറവ് വരുത്താനും തുക മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാനും പുതിയ ബിൽ വ്യവസ്ഥ ചെയ്യുന്നു. വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിൽ സർക്കാർ നിയമം അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി പറഞ്ഞു.
പ്രായമായ മാതാപിതാക്കൾ കുട്ടികൾക്കെതിരെ നൽകുന്ന പരാതികൾ ഗൗരവമുള്ള കാര്യമായി കണക്കാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 'പ്രണാം' എന്ന പേരിൽ മുതിർന്ന പൗരന്മാർക്കായി സർക്കാർ പകൽ പരിചരണ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും ഇതിനായി 50 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 2026-2027 ലെ ബജറ്റ് നിർദ്ദേശങ്ങളിൽ പുതിയ ആരോഗ്യ സംരക്ഷണ നയം അവതരിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ എല്ലാവർക്കും മികച്ച ആരോഗ്യ സംരക്ഷണം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അതിനാൽ അടുത്ത ബജറ്റിൽ പുതിയ ആരോഗ്യ നയം അവതരിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
അടുത്ത തിരഞ്ഞെടുപ്പിൽ എല്ലാ മുനിസിപ്പൽ കോർപ്പറേഷനുകളിലും ട്രാൻസ്‌ജെൻഡർ വ്യക്തികളെ കോ-ഓപ്ഷൻ അംഗങ്ങളായി നാമനിർദ്ദേശം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.വികലാംഗരുടെ ക്ഷേമത്തിനായി സർക്കാർ ഇതിനകം നിരവധി പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
