ഡൽഹി: തെരുവ് നായ ആക്രമണങ്ങളിൽ കർശന നിലപാട് സ്വീകരിച്ച് സുപ്രീം കോടതി. നായയുടെ കടിയേറ്റുള്ള ഓരോ മരണത്തിനും സംസ്ഥാനങ്ങൾക്ക് കനത്ത പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി.
തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ഉണ്ടാകുന്ന പരിക്കുകള്‍ക്കും മരണത്തിനും ബന്ധപ്പെട്ട അധികാരികള്‍ക്കും നായ്ക്കള്‍ക്ക് തീറ്റ നല്‍കുന്നവര്‍ക്കും മേല്‍ പിഴ ചുമത്താമെന്നും ചൊവ്വാഴ്ച നടന്ന വാദത്തിനിടെ സുപ്രിം കോടതി നിരീക്ഷിച്ചു.
തെരുവ് നായകളെക്കുറിച്ച് ആശങ്കയുള്ളവര്‍ അവയെ 'അലഞ്ഞുതിരിയാനും കടിക്കാനും പൊതുജനങ്ങളെ ഭയപ്പെടുത്താനും' അനുവദിക്കുന്നതിനുപകരം അവരുടെ വീടുകളിലേക്ക് കൊണ്ടുപോകണമെന്നും കോടതി ചൂണ്ടിക്കാട്ടി.
തെരുവ് നായ വിഷയവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എന്‍ വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് ആണ് പരിഗണിക്കുന്നത്.
'ഒമ്പത് വയസ്സുള്ള കുട്ടിയെ നായ്ക്കള്‍ അക്രമിക്കുമ്പോള്‍ ആരാണ് ഉത്തരവാദികളാകേണ്ടത്? അവയ്ക്ക് ഭക്ഷണം നല്‍കുന്ന സംഘടനയാണോ? പ്രശ്‌നത്തിന് നേരെ നമ്മള്‍ കണ്ണടയ്ക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു, തെരുവ് നായ ആരെയെങ്കിലും അക്രമിക്കുമ്പോള്‍ ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുക? തെരുവ് നായകളെ ആരും കൈവശം വെക്കരുത്. നിങ്ങള്‍ക്ക് വളര്‍ത്തണമെങ്കില്‍ ലൈസന്‍സ് എടുക്കുക,' ജസ്റ്റിസ് മേത്ത രൂക്ഷമായി പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
