'വളരെ ഗുരുതരമായ സംഭവം'; മമത ബാനർജിക്ക് തിരിച്ചടിയായി സുപ്രീം കോടതി വിധി

JANUARY 15, 2026, 4:46 AM

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് തിരിച്ചടിയായി സുപ്രീം കോടതി വിധി. രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ-പിഎസി ഓഫീസിൽ നടത്തിയ റെയ്ഡ് തടസ്സപ്പെടുത്തിയെന്നാരോപിച്ച് നൽകിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ ഹർജിയിൽ മമത ബാനർജിക്ക് സുപ്രീം കോടതി നോട്ടീസയച്ചു. 

അതേസമയം ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ എഫ്‌ഐആറിലെ തുടര്‍ നടപടികള്‍ക്കും കോടതി സ്റ്റേ ഏർപ്പെടുത്തിയിട്ടുണ്ട്. ബംഗാള്‍ പൊലീസ് ഇഡിക്കെതിരെ രജിസ്റ്റര്‍ ചെയ്ത നാല് എഫ്‌ഐആറുകളാണ് കോടതി സ്റ്റേ ചെയ്തത്. ജനുവരി 8ലെ സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കാനും കോടതി ഉത്തരവിട്ടു. 

എന്നാൽ ഇത് വളരെ ഗുരുതരമായ സംഭവമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഭവത്തിൻ്റെ ഡിജിറ്റല്‍ ഡിവൈസുകളും സംരക്ഷിക്കപ്പെടണമെന്നും സുപ്രിം കോടതി ആവശ്യപ്പെട്ടു. കേസിൽ ഫെബ്രുവരി 3ന് അടുത്ത വാദം കേൾക്കുന്ന വരെ കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥർക്കെതിരെ നടപടികളൊന്നും എടുക്കരുതെന്നും കോടതി വ്യക്തമാക്കി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam