ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയ്ക്കായി 114 റഫാല്‍ യുദ്ധ വിമാനങ്ങള്‍ കൂടി വാങ്ങുന്നു. കരാര്‍ അടുത്ത മാസം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഒപ്പുവെയ്ക്കും. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്. കരാറില്‍ ഇടനിലക്കാര്‍ ഉണ്ടാകില്ല.
ഇരുരാജ്യങ്ങളും തമ്മിലാണ് കരാറില്‍ ഒപ്പ് വെയ്ക്കുന്നത്. പുതുതായി വാങ്ങുന്ന 114 റഫാല്‍ യുദ്ധ വിമാനങ്ങളില്‍ 80 ശതമാനവും നിര്‍മിക്കുക ഇന്ത്യയില്‍ ആകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. നിലവില്‍ വ്യോമ സേനയ്ക്ക് 36 റഫാല്‍ യുദ്ധ വിമാനങ്ങളാണ് ഉള്ളത്. 114 റഫാല്‍ യുദ്ധ വിമാനങ്ങള്‍ കൂടി വാങ്ങാനുള്ള ശുപാര്‍ശ കഴിഞ്ഞ വര്‍ഷമാണ് വ്യോമസേന കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കൈമാറിയത്.
കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫെന്‍സ് പ്രൊക്യുയര്‍മെന്റ് ബോര്‍ഡ് ഈ ശുപാര്‍ശക്ക് അംഗീകാരം നല്‍കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
