തിരുവനന്തപുരം: ആറ്റിങ്ങല്‍ നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരം. വിദ്യാര്‍ത്ഥിയായ ക്രിസ്റ്റോ പോള്‍, അസിസ്റ്റന്റ് പ്രൊഫസര്‍ നോയല്‍ വില്‍സണ്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. തൃശൂര്‍ സഹൃദയ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റ വിദ്യാര്‍ഥികളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിഴിഞ്ഞം പോര്‍ട്ടിലേക്ക് പഠനാവശ്യത്തിന് പോകുകയായിരുന്നു വിദ്യാര്‍ഥികള്‍. 42 വിദ്യാര്‍ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്. ഇന്ന് പുലര്‍ച്ചെ 3:30 ഓടെയാണ് അപകടമുണ്ടായത്. റോഡിന്റെ സമീപത്തുള്ള വീടിന്റെ വശത്തേക്ക് ബസ് മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
