വാഷിംഗ്‌ടൺ : ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള യുഎസ് നീക്കത്തെ പിന്തുണയ്ക്കാത്ത രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തി. ദേശീയ സുരക്ഷയ്ക്ക് ഗ്രീൻലാൻഡ് ആവശ്യമാണെന്ന് ട്രംപ് അവകാശപ്പെടുന്നു.
ഡെൻമാർക്കുമായുള്ള ചർച്ചയിൽ ഗ്രീൻലാൻഡ് വിഷയത്തിൽ പരാജയപ്പെട്ട കരാറിന് ശേഷമാണ് ട്രംപിന്റെ താരിഫ് ഭീഷണി. ഗ്രീൻലാൻഡ് ഏറ്റെടുക്കുമെന്ന ട്രംപിന്റെ ഭീഷണിയെത്തുടർന്ന് യൂറോപ്യൻ രാജ്യങ്ങൾ ഗ്രീൻലാൻഡിലേക്ക് സൈന്യത്തെ വിന്യസിക്കാൻ തുടങ്ങിയിട്ടുണ്ട്.
ഫ്രാൻസ്, ജർമ്മനി, സ്വീഡൻ, നോർവേ, ഫിൻലാൻഡ്, നെതർലാൻഡ്‌സ്, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സൈനിക സംഘങ്ങൾ ഗ്രീൻലാൻഡിലെ തലസ്ഥാനമായ നുക്കിൽ എത്തിയിട്ടുണ്ട്.
ദേശീയ സുരക്ഷയുടെ പേരിൽ സൈനിക നടപടിയിലൂടെ വിവിധ ധാതുക്കളാൽ സമ്പന്നമായ ഗ്രീൻലാൻഡിനെ സ്വന്തമാക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. റഷ്യയുടെയും ചൈനയുടെയും ഭീഷണികളിൽ നിന്ന് ഗ്രീൻലാൻഡിനെ സംരക്ഷിക്കാൻ ഈ നീക്കം ആവശ്യമാണെന്ന് യുഎസ് അവകാശപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
