മൈസൂരു: കര്‍ണാടകയില്‍ ജനപ്രിയ ട്രക്കിങ് പാതകളില്‍ പലതും അടച്ചു. ബന്ദിപ്പുര്‍, നാഗര്‍ഹോളെ ടൂറിസം സഫാരികള്‍ക്ക് പിന്നാലെയാണിത്. നടപടി മലയാളികള്‍ അടക്കമുള്ള സഞ്ചാരികള്‍ക്ക് ഏറെ തിരിച്ചടിയായിരിക്കുകയാണ്.
നിവധി ആളുകള്‍ എത്തുന്ന മൂകാംബിക-കുടജാദ്രി, കുദ്രേമുഖ്, നേത്രാവതി, സോമേശ്വരം എന്നീ പാതകള്‍ വേനല്‍ക്കാലമടുക്കുന്നതോടെ അടച്ചത് വിനോദ സഞ്ചാരികള്‍ക്ക് ഏറെ നിരാശയുണ്ടാക്കുന്നതാണ്. ഗംഗാടിക്കല്‍ കൊടുമുടി, കുറിഞ്ഞാല കൊടുമുടി, വലികുഞ്ജ, നരസിംഹ പര്‍വതം, മുളന്തൂര്‍ എന്നിവയുള്‍പ്പെടെ ഒെേട്ടറ ജനപ്രിയ ട്രക്കിങ് കേന്ദ്രങ്ങളിലും പ്രവേശനം അനിശ്ചിതകാലത്തേക്ക് നിരോധിച്ചിരിക്കുകയാണ്.
മൂകാംബിക ക്ഷേത്രദര്‍ശനത്തിനെത്തുവന്നര്‍ക്ക് കുടജാദ്രിയിലേക്ക് ഇനി ജീപ്പ് സര്‍വീസ് മാത്രമായിരിക്കും അനുവദിക്കുക. കടുവ സെന്‍സസ്, മനുഷ്യ-മൃഗ സംഘര്‍ഷം ലഘൂകരിക്കല്‍, കാട്ടുതീ തടയല്‍ എന്നിവയാണ് പാതകള്‍ അടയ്ക്കാന്‍ കാരണമെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. മനുഷ്യ-മൃഗ സംഘര്‍ഷം കൂടിയതോടെയാണ് ബന്ദിപ്പുര്‍, നാഗര്‍ഹോളെ ടൂറിസം സഫാരി അനിശ്ചിതകാലത്തേക്ക് നിരോധിച്ചത്.
ക്രിസ്മസ് അവധിക്കാലത്തും സഫാരി നിരോധനം നീണ്ടതിനാല്‍ മലയാളികളടക്കമുള്ള സഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ട്രക്കിങ്ങിനും നിരോധനം ഏര്‍പ്പെടുത്തിയത്. ആരണ്യ വിഹാര്‍ പോര്‍ട്ടല്‍ വഴിയാണ് വനംവകുപ്പ് സംസ്ഥാനത്തെ 12 ജില്ലകളിലായി 37 സ്ഥലങ്ങളില്‍ ട്രക്കിങ്ങിനായി അവസരമൊരുക്കുന്നത്. ട്രക്കിങ് നടത്തുന്നവരുടെ എണ്ണം നിയന്ത്രിക്കുന്നതിനാണ് പോര്‍ട്ടല്‍ ആരംഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
