ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ നിയന്ത്രണ രേഖ മറികടന്ന് വീണ്ടും പാക് ഡ്രോണുകള്‍. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് അതിര്‍ത്തി കടന്ന് ഡ്രോണുകള്‍ എത്തുന്നത്. സാംബ ജില്ലയില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപമാണ് സംശയാസ്പദമായ രീതിയില്‍ ഡ്രോണ്‍ കണ്ടത്. സുരക്ഷാ ഭീഷണികള്‍ നേരിടുന്നതിനാല്‍ ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയ മേഖലകളില്‍ അതീവ ജാഗ്രതയിലാണ്.
കൂടാതെ പൂഞ്ചിലെ ദേഗ്വാര്‍ ഗ്രാമത്തിന് മുകളില്‍ രാത്രി 7:30 ന് പത്ത് മിനിറ്റോളം ഡ്രോണ്‍ പോലുള്ള വസ്തു പ്രത്യക്ഷപ്പെട്ടിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉടന്‍ തന്നെ ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ക്കുകയും പ്രതിരോധ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ രജൗറി സെക്ടറിലും ഡ്രോണുകളുടെ സാന്നിധ്യം ശ്രദ്ധയില്‍പെട്ടു. ഇന്ത്യയുടെ ഭാഗത്തെ സൈനിക നീക്കങ്ങള്‍ നിരീക്ഷിക്കാനായി പാകിസ്ഥാന്‍ അയക്കുന്ന ചെറിയ ഡ്രോണുകളാണ് ഇവയെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് തിരച്ചിലും നടക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
