അക്ഷയ് കുമാറും ആമിര്‍ ഖാനും ഉള്‍പ്പെടെ വോട്ട് ചെയ്യാനെത്തിത് വമ്പന്‍ താരനിര; തദ്ദേശ തിരഞ്ഞെടുപ്പ് ആഘോഷമാക്കി ബോളിവുഡ്

JANUARY 15, 2026, 9:08 PM

മുംബൈ: മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് ആഘോഷമാക്കി ബോളിവുഡ് താരങ്ങള്‍. അക്ഷയ് കുമാര്‍, ആമിര്‍ ഖാന്‍, ഗുല്‍സാര്‍, സലിം ഖാന്‍ എന്നിവര്‍ വ്യാഴാഴ്ച മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി. നടിയും രാഷ്ട്രീയക്കാരിയുമായ ഹേമമാലിനി, മറ്റ് അഭിനേതാക്കളായ ജോണ്‍ എബ്രഹാം, സൊണാലി ബേന്ദ്ര, ഇഷ കോപികര്‍, തമന്ന ഭാട്ടിയ, ദിവ്യ ദത്ത, ഗായകന്‍ കൈലാഷ് ഖേര്‍ എന്നിവരും വോട്ട് രേഖപ്പെടുത്തി.

ആദ്യം പോളിങ് ബൂത്തിലെത്തിയവരില്‍ ഒരാളായ അക്ഷയ് കുമാര്‍, ശരിയായ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. മുംബൈക്കാര്‍ക്ക് പൊതുജന പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനുള്ള റിമോട്ട് കണ്‍ട്രോള്‍ കൈവശമുള്ള ദിവസമാണ് ഇന്ന് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതിനാല്‍, വൈദ്യുതി, വെള്ളം, റോഡ് അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് പിന്നീട് പരാതിപ്പെടുന്നതിന് പകരം ആളുകള്‍ പുറത്തിറങ്ങി വോട്ടുചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam