തിരുവനന്തപുരം: കൊച്ചി പൊലീസ് കമ്മീഷണര്‍ ഹരിശങ്കറിനെ സ്ഥാനത്ത് നിന്ന് മാറ്റി. കാളിരാജ് മഹേഷ് കുമാറാണ് പുതിയ പൊലീസ് കമ്മീഷണര്‍. ഹരിശങ്കറിന്റെ അപേക്ഷ പരിഗണിച്ചാണ് മാറ്റം. സായുധ പൊലീസ് ബറ്റാലിയന്‍ ഡിഐജിയായിട്ടാണ് പുതിയ നിയമനം.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഹരിശങ്കറിന്റെ അച്ഛന്‍ കെ.പി ശങ്കര്‍ദാസിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്ഐടിക്കെതിരെ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. കെ.പി ശങ്കര്‍ദാസിനെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് ഹൈക്കോടതി ചോദിച്ചു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദിവസം മുതല്‍ ഇയാള്‍ ആശുപത്രിയിലാണ്. മകന്‍ എസ്പിയായതിനാലാണോ, അറസ്റ്റ് വൈകുന്നതെന്നും ചോദ്യം ഉയര്‍ന്നു. മുന്‍ ദേവസ്വം ബോര്‍ഡ് അംഗമാണ് കെ.പി ശങ്കര്‍ ദാസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
