തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ സർക്കാർ നിയമിച്ചതിന് പിന്നാലെ വാർത്താസമ്മേളനം നടത്താനൊരുങ്ങി അതിജീവിത. ശനിയാഴ്ച രാവിലെ ഒൻപത് മണിക്ക് കുറവിലങ്ങാട് കോൺവെൻ്റിൽ മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഫ്രാങ്കോയ്‌ക്കെതിരെ അതിജീവിത കൂടുതൽ തുറന്നുപറച്ചിലുകൾ നടത്തുമോയെന്ന ആകാംഷയിലാണ് കേരളക്കര. തനിക്ക് ഒന്നും മറച്ചുവയ്ക്കാനില്ലെന്ന് അതിജീവിത കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
ലൈംഗികാതിക്രമം നേരിട്ടവർക്ക് ഇന്ത്യൻ നിയമം നൽകുന്ന സ്വകാര്യത വേണ്ടെന്നു വച്ച് സ്വന്തം പേര് വിവരങ്ങൾ വെളിപ്പെടുത്തി അവർ പരസ്യമായ പോരാട്ടത്തിന് ഇറങ്ങിയിരുന്നു.
2022 ജനുവരിയിൽ കോട്ടയം സെഷൻസ് കോടതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഈ വിധി തന്നെ തളർത്തിയെന്നും എന്നാൽ നീതിക്കായുള്ള പോരാട്ടം അവസാനിച്ചിട്ടില്ലെന്നും അതിജീവിത പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
