വീണ്ടും നിപ്പ; ബംഗാളിൽ രണ്ട് നഴ്‌സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചു

JANUARY 14, 2026, 1:02 AM

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ബരാസാത്തിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കാണ് നിപ സ്ഥിരീകരിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. ഇരുവരും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

അതേസമയം നിപ സ്ഥിരീകരിച്ച നഴ്‌സുമാര്‍ വെന്റിലേറ്റര്‍ പിന്തുണയിലാണുള്ളത്. ഇതില്‍ ഒരു നഴ്‌സ് കോമയിലാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കല്യാണിയിലെ എയിംസില്‍ നിന്ന് പരിശോധിച്ച സാമ്പിളുകള്‍ പോസിറ്റീവ് ആയതിന് പിന്നാലെ സാമ്പിളുകള്‍ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുകയായിരുന്നു. പൂനെയിലെ ഫലവും പോസിറ്റീവ് ആയതോടെ ആശുപത്രി കൂടുതൽ നടപടികളിലേക്ക് കടന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam