ജെ പി നദ്ദ സ്ഥാനം ഒഴിയുന്നു; ബിജെപി ദേശീയ അധ്യക്ഷനാകാന്‍ നിതിന്‍ നബിന്‍ സിൻഹ

JANUARY 13, 2026, 8:17 AM

ന്യൂഡല്‍ഹി: ബിജെപിയുടെ ദേശീയ അധ്യക്ഷനാകാന്‍ നിതിന്‍ നബിന്‍ സിന്‍ഹ. ജെ പി നദ്ദ സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണിത്. ജനുവരി 19-ന് നിതിന്‍ നബിന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കും.

നിലവില്‍ ദേശീയ വര്‍ക്കിങ് പ്രസിഡന്റാണ്. കഴിഞ്ഞ വര്‍ഷം നിതിന് ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ചുമതല നല്‍കിയിരുന്നു.നാമനിര്‍ദ്ദേശ പ്രക്രിയ പൂര്‍ത്തിയായ ശേഷം, പുതിയ ബിജെപി അധ്യക്ഷന്റെ ഔദ്യോഗിക പ്രഖ്യാപനം ജനുവരി 20-ന് നടക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അഞ്ച് തവണ ബിഹാര്‍ എംഎല്‍എയായ നിതിന്‍ നബിന്‍ ഡിസംബര്‍ 14-നാണ് ബിജെപിയുടെ വര്‍ക്കിങ് പ്രസിഡന്റായി നിയമിതനായത്. ഡല്‍ഹിയില്‍ 12-ാം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ നിതിന്‍ യുവമോര്‍ച്ചയുടെ ദേശീയ ഭാരവാഹിയായി. 2023ല്‍ ഛത്തീസ്ഗഡില്‍ പാര്‍ട്ടിയുടെ ചുമതലക്കാരനായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam