ഡല്‍ഹി: ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഹര്‍ജി തള്ളി സുപ്രീം കോടതി. യശ്വന്ത് വര്‍മയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നടപടികള്‍ അന്വേഷിക്കുന്നതിനായി രൂപീകരിച്ച പാര്‍ലമെന്ററി സമിതിക്കെതിരെ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.
അതേസമയം ഇംപീച്ച്‌മെന്റ് നടപടികളുടെ ഭാഗമായി ലോക്‌സഭാ സ്പീക്കറാണ് മൂന്നംഗ അന്വേഷണ സമിതിയെ നിയമിച്ചത്. 2025 മാര്‍ച്ച് 14ന് ഡല്‍ഹിയിലെ യശ്വന്ത് ശര്‍മയുടെ വീട്ടിലുണ്ടായ തീപിടിത്തത്തിനിടെയാണ് അനധികൃത പണം കണ്ടെത്തിയത്. ഇതിനെ തുടര്‍ന്നാണ് അന്വേഷണത്തിനായി സമിതി രൂപീകരിച്ചത്. തീ അണയ്ക്കുന്നതിനിടെ അഗ്നിശമന സേനാംഗങ്ങളാണ് കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്തത്.
ജസ്റ്റിസുമാരായ ദിപാങ്കര്‍ ദത്ത, സതിഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങുന്ന ബെഞ്ചാണ് അലഹബാദ് ഹൈക്കോടതി ജസ്റ്റിസായ യശ്വന്ത് ശര്‍മയുടെ ഹര്‍ജി തള്ളിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
