ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ കാണ്ടിഖാസ് പ്രദേശത്ത് ഒരാള്‍ക്ക് അജ്ഞാതരായ തോക്കുധാരികളുടെ വെടിയേറ്റു. 43 വയസ്സുള്ള റസൂല്‍ മാഗ്രേ എന്ന വ്യക്തിക്കാണ് വീടിന് സമീപത്തുവെച്ച് വെടിയേറ്റത്. ഇയാളുടെ വയറിലും ഇടതു കൈത്തണ്ടയിലും വെടിയേറ്റു.
റസൂല്‍ മാഗ്രേയെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
പഹല്‍ഗാമില്‍ അടുത്തിടെയുണ്ടായ ഭീകരാക്രമണത്തിന്റെയും മേഖലയിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചതിന്റെയും പശ്ചാത്തലത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുന്ന സുരക്ഷാ സേന വെടിവയ്പ്പിനെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തി. തോക്കുധാരികള്‍ സാധാരണക്കാരനെ വെടിവച്ചതിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്