ന്യൂഡെല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ നിരോധിച്ച പാക് വാര്‍ത്താ ചാനലുകളും സെലിബ്രിറ്റികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും വീണ്ടും ഇന്ത്യയില്‍ ലഭ്യമാവാന്‍ തുടങ്ങി. പാക് ചാനലുകള്‍ക്കും സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്കും മേലുള്ള നിയന്ത്രണങ്ങള്‍ നീക്കിയതായി ഇത് സൂചിപ്പിക്കുന്നു. എന്നാല്‍ നിരോധനം നീക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച സബാ ഖമര്‍, മവ്‌റ ഹോകെയ്ന്‍, അഹദ് റാസ മിര്‍, ഹനിയ അമീര്‍, യുംന സെയ്ദി, ഡാനിഷ് തൈമൂര്‍ തുടങ്ങിയ നിരവധി പാക് സെലിബ്രിറ്റികളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ബുധനാഴ്ച ഇന്ത്യയില്‍ ദൃശ്യമാകാന്‍ തുടങ്ങി. ഹം ടിവി, എആര്‍വൈ ഡിജിറ്റല്‍, ഹര്‍ പല്‍ ജിയോ തുടങ്ങിയ പാകിസ്ഥാന്‍ വാര്‍ത്താ മാധ്യമങ്ങള്‍ നടത്തുന്ന നിരവധി യൂട്യൂബ് ചാനലുകളും വീണ്ടും സ്ട്രീം ചെയ്യാന്‍ ലഭ്യമാണ്.
ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയ്‌ക്കെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് ഡോണ്‍ ന്യൂസ്, സമാ ടിവി, എആര്‍വൈ ന്യൂസ്, ജിയോ ന്യൂസ് എന്നിവയുള്‍പ്പെടെ 16 പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു. ഇന്ത്യയ്ക്കും ഇന്ത്യന്‍ സൈന്യത്തിനും സുരക്ഷാ ഏജന്‍സികള്‍ക്കും എതിരെ പ്രകോപനപരവും വര്‍ഗീയ സ്വഭാവമുള്ളതുമായ ഉള്ളടക്കങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന വിവരണങ്ങളും പ്രചരിപ്പിച്ചതിനാണ് പാക് ചാനലുകള്‍ വിലക്കിയിരുന്നത്. നിരോധിക്കപ്പെട്ട ചാനലുകള്‍ക്ക് ഇന്ത്യയില്‍ 63 ദശലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്