തെലങ്കാനയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ പൊട്ടിത്തെറി: മരണസംഖ്യ 42 ആയി

JULY 1, 2025, 1:51 AM

ഹൈദരാബാദ്: തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ സിഗാച്ചി ഇൻഡസ്ട്രീസിന്റെ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മരണം  42  ആയി.  മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു. 

അപകട സമയത്ത് 90 ജീവനക്കാർ ഫാക്ടറിയിലുണ്ടായിരുന്നതായാണ് വിവരം. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും.

തിങ്കളാഴ്ച രാവിലെയാണ് സ്ഫോടനമുണ്ടായത്.

vachakam
vachakam
vachakam

രാസപദാർഥങ്ങളിലെ ജലാംശം നീക്കം ചെയ്യുന്ന ഡ്രയറിൽ ഉന്നതമർദം രൂപപ്പെട്ടിനെത്തുടർന്നുണ്ടായ പ്രതിപ്രവർത്തനം മൂലമാണ് തീപിടിത്തമുണ്ടായതെന്നാണു പ്രാഥമിക വിവരം. 

 അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആദ്യം അഞ്ച് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പിന്നീട് മരണസംഖ്യ ക്രമാതീതമായി ഉയരുകയായിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam