ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലെ ഛത്രൂ മേഖലയില്‍ ബുധനാഴ്ച ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. അമര്‍നാഥ് തീര്‍ഥാടകരുടെ ആദ്യ ബാച്ച് ജമ്മുവില്‍ നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് വെടിവെയ്പുണ്ടായത്.
ഭീകരരുടെ സാന്നിധ്യം സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ്, സൈന്യം, സിആര്‍പിഎഫ് എന്നിവരുള്‍പ്പെടെയുള്ള സുരക്ഷാ സേന വൈകുന്നേരം ഛത്രൂവിലെ കുചല്‍ പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചു. സുരക്ഷാ സംഘം തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
'രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, കിഷ്ത്വാറിലെ കന്‍സാല്‍ മണ്ഡുവില്‍ സംയുക്ത തിരച്ചില്‍ നടക്കുന്നു. ഭീകരരുമായി ബന്ധം സ്ഥാപിച്ചു, പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്,' ജമ്മു ആസ്ഥാനമായുള്ള വൈറ്റ് നൈറ്റ് കോര്‍പ്‌സ് എക്‌സില്‍ അറിയിച്ചു.
പ്രദേശം വളയുന്നതിനും ഭീകരരെ പിടികൂടുന്നതിനുമായി കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയിലെ രണ്ടോ മൂന്നോ ഭീകരരാണ് ഇവിടെ കുടുങ്ങിയിരിക്കുന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്