ഇന്ത്യൻ വിമാനക്കമ്പനികൾക്ക് നിർ​ദേശവുമായി വ്യോമ നിരീക്ഷണ ഏജൻസി

APRIL 26, 2025, 3:27 AM

ന്യൂഡൽഹി: പഹൽ​ഗാം ഭീകരണാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചതോടെ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് നിർ​ദേശവുമായി വ്യോമ നിരീക്ഷണ ഏജൻസിയായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ.

പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചതോടെ ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ നഗരങ്ങളിൽ നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് കൂടുതൽ പറക്കൽ സമയം ആവശ്യമായി വരും.

ഈ സാഹചര്യത്തിൽ ഇതുസംബന്ധിച്ച് യാത്രക്കാരുമായി മതിയായ ആശയവിനിമയം നടത്തണമെന്നും, വിമാനത്തിൽ കാറ്ററിംഗ് സേവനങ്ങൾ നൽകണമെന്നും ഡിജിസിഎ അറിയിച്ചു.

vachakam
vachakam
vachakam

വ്യോമാതിർത്തിയിലെ നിയന്ത്രണങ്ങൾ മൂലം വിമാനങ്ങളുടെ പറക്കൽ ദൈർഘ്യം വർധിക്കുന്നതും, സാങ്കേതികമായ ലാൻഡിങ്ങും കണക്കിലെടുത്ത് യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിനുള്ള നടപടികളെക്കുറിച്ചുള്ള നിർദേശങ്ങളും ഡിജിസിഎ പുറപ്പെടുവിച്ചിട്ടുണ്ട്.

വിമാനയാത്രയ്ക്ക് മുമ്പുള്ള ആശയവിനിമയം, വിമാനത്തിനുള്ളിൽ കാറ്ററിംഗ്, മെഡിക്കൽ സൗകര്യങ്ങൾ, ഉപഭോക്തൃ സേവനവും പിന്തുണയും, വകുപ്പുകൾക്കുള്ളിലെ ഏകോപനം എന്നീ അഞ്ച് പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് നിർദേശം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam