ശുചീകരണ തൊഴിലാളികൾക്കിടയിലേക്ക് പിക്കപ്പ് വാൻ പാഞ്ഞുകയറി; ആറ് പേർ മരിച്ചു

APRIL 26, 2025, 5:00 AM

ന്യൂഡൽഹി: ഡൽഹി - മുംബൈ ദേശീയ പാതയിൽ ശുചീകരണ തൊഴിലാളികൾക്കിടയിലേക്ക് പിക്കപ്പ് വാൻ പാഞ്ഞുകയറി ആറ് പേർ മരിച്ചു.

അഞ്ച് പേർക്ക് പരിക്കേറ്റു. ഹരിയാനയിലെ നൂഹിലുള്ള ഇബ്രാഹിം ബാസ് ഗ്രാമത്തിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. 

രാവിലെ 10 മണിയോടെ എക്സ്പ്രസ് ഹൈവേയിൽ പതിവ് ശുചീകരണ ജോലികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി.

വാഹനം സംഭവസ്ഥലത്ത് ഉപേക്ഷിച്ച് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ റോഡിൽ ചിതറിക്കിടക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

മരിച്ചവരിൽ ആറ് പേരും സ്ത്രീകളാണ്. പരിക്കേറ്റവരിൽ അഞ്ച് പേർ സ്ത്രീകളും ഒരാൾ പുരുഷനുമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam