ബെംഗളൂരു: സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവുവിന് എതിരെ കോഫെപോസ ചുമത്തി. കേസ് അന്വേഷിക്കുന്ന ഡിആർഐയുടെ ശുപാർശ പ്രകാരം സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോ (സിഇഐബി) ആണ് കോഫെപോസ ചുമത്തിയത്.
കേസിലെ മറ്റ് പ്രതികളായ തരുൺ രാജു, സാഹിൽ സക്കറിയ ജെയിൻ എന്നിവർക്കെതിരെയും സമാനമായ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
കോഫെപോസ ചുമത്തിയതിനാൽ, രന്യ റാവു ഉൾപ്പെടെയുള്ള പ്രതികൾക്ക് ഒരു വർഷത്തേക്ക് കേസിൽ ജാമ്യം ലഭിക്കില്ല. സ്വർണ്ണക്കടത്ത് കേസിൽ രന്യ റാവു ഉൾപ്പെടെയുള്ള പ്രതികൾ നിലവിൽ ബെംഗളൂരു സെൻട്രൽ ജയിലിലാണ്.
രന്യ റാവുവും കൂട്ടുപ്രതികളും ജാമ്യത്തിനായി നിരന്തരം കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണ ഏജന്‍സികള്‍ പുതിയ വകുപ്പ് കൂടി ചുമത്തി നിര്‍ണായക നീക്കം നടത്തിയത്.
അറസ്റ്റിലായ പ്രതികള്‍ ജാമ്യത്തിലിറങ്ങി വീണ്ടും കള്ളക്കടത്ത് നടത്തുന്നത് തടയാനും അന്വേഷണവുമായി സഹകരിക്കാതിരുന്നാലുമാണ് കൊഫെപോസ ചുമത്തുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ദുബായില്‍ നിന്ന് സ്വര്‍ണം കടത്തുന്നതിനിടെ മാര്‍ച്ച് മൂന്നാം തീയതിയാണ് നടി രന്യ റാവുവിനെ ബെംഗളൂരു കെംപെഗൗഡ വിമാനത്താവളത്തില്‍ വെച്ച് ഡിആര്‍ഐ അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ നടിയുടെ പക്കൽ നിന്നും 14.2 കിലോ സ്വര്‍ണം ഒളിപ്പിച്ച നിലയില്‍ കണ്ടെടുത്തിരുന്നു. ഇതിന് 12.56 കോടി രൂപ വില വരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്