ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയിലുള്ള പാകിസ്ഥാന്‍ പൗരന്മാരോട് രാജ്യം വിടാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പാകിസ്ഥാന്‍ പൗരന്മാരെ കണ്ടെത്തി തിരിച്ചയക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എല്ലാ മുഖ്യമന്ത്രിമാരോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് അപേക്ഷയുമായി എത്തിയിരിക്കുകയാണ് ഒരു പാക് പൗരന്‍. കുട്ടികളുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെത്തിയ പാക് പൗരന്‍, കുട്ടികളുടെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന അഭ്യര്‍ഥനയുമായാണ് എത്തിയത്. ഏഴും ഒമ്പതും വയസുള്ള കുട്ടികളുടെ പിതാവാണ് ഇദ്ദേഹം.
'കുട്ടികള്‍ക്ക് ഹൃദയസംബന്ധമായ അസുഖമുണ്ട്. ഇതുമായി ബന്ധപ്പെട്ട് മികച്ച ചികിത്സ ആവശ്യമാണ്. അത് ന്യൂഡല്‍ഹിയിലാണ് നടക്കുന്നത്. എന്നാല്‍ പഹല്‍ഗാമിലുണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഞങ്ങളോട് ഉടന്‍ പാകിസ്ഥാനിലേക്ക് മടങ്ങാനാണ് പറയുന്നത്. കുട്ടികളുടെ ശസ്ത്രക്രിയ അടുത്തയാഴ്ചയാണ്.'- അദ്ദേഹം പറഞ്ഞു.
'എന്റെ കുട്ടികളുടെ ചികിത്സ പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന് ഞാന്‍ സര്‍ക്കാരുകളോട് അഭ്യര്‍ഥിക്കുന്നു. കാരണം ഞങ്ങളുടെ യാത്രയ്ക്കും താമസത്തിനും കുട്ടികളുടെ ചികിത്സയ്ക്കുമായി ഒരുപാട് തുക ചെലവഴിച്ചിട്ടുണ്ട്.'- അദ്ദേഹം പറഞ്ഞു. ആശുപത്രി അധികൃതര്‍ ഈ കുടുംബവുമായി സഹകരിക്കുന്നുണ്ടെങ്കിലും പൊലീസ് ഇവരോട് ഡല്‍ഹി വിടാന്‍ നിര്‍ദേശിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്