ന്യൂഡെല്‍ഹി: രക്തം ഒഴുകുമെന്ന് ഇന്ത്യയെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്ന പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) മേധാവി ബിലാവല്‍ ഭൂട്ടോ സര്‍ദാരി വെള്ളമില്ലാതെ എങ്ങോട്ടു ചാടാനാണെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് പുരി. പാകിസ്ഥാനിലെ രാഷ്ട്രീയക്കാരെ ഗൗരവമായി എടുക്കേണ്ട കാര്യമില്ലെന്നും വിഷയം വ്യക്തിഗത തലത്തിലുള്ളതല്ലെന്നും പുരി പറഞ്ഞു.
'വെള്ളം കൊടുത്തില്ലെങ്കില്‍ രക്തം ഒഴുകുമെന്ന് ബിലാവല്‍ ഭൂട്ടോ പറയുന്നത് ഞാന്‍ കണ്ടു. എവിടെയെങ്കിലും ചാടി സ്വന്തം രക്തം വീഴ്ത്താന്‍ പറയൂ. പക്ഷേ, വെള്ളം കിട്ടിയില്ലെങ്കില്‍ അയാള്‍ എങ്ങോട്ട് ചാടും? ഇത് അയാളുടെ ഒരു മണ്ടന്‍ പ്രസ്താവനയാണ്...,' പുരി പറഞ്ഞു.
പഹല്‍ഗാം ആക്രമണം അയല്‍രാജ്യത്തിന്റെ പിന്തുണയോടെ അതിര്‍ത്തി കടന്ന് ഭീകരര്‍ നടത്തിയ ഭീകരാക്രമണമാണ്. കഴിഞ്ഞ 20 വര്‍ഷമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി സമ്മതിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതുപോലെ പാകിസ്ഥാന്‍ ഭീകര പ്രവര്‍ത്തനത്തിന് കനത്ത വില നല്‍കേണ്ടിവരുമെന്നും പുരി പറഞ്ഞു.
സിന്ധ് പ്രവിശ്യയിലെ സുക്കൂറില്‍ വെള്ളിയാഴ്ച നടന്ന ഒരു പൊതുയോഗത്തില്‍ സംസാരിക്കവെ, സിന്ധു നദീജല കരാര്‍ പാലിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ രക്തച്ചൊരിച്ചില്‍ നടത്തുമെന്ന് ബിലാവല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 'സിന്ധു നദീജല കരാര്‍ പാലിച്ചില്ലെങ്കില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്ന് ഞാന്‍ ഇന്ത്യയോട് പറയാന്‍ ആഗ്രഹിക്കുന്നു. ഒന്നുകില്‍ ഈ നദിയില്‍ വെള്ളം ഒഴുകും, അല്ലെങ്കില്‍ അവരുടെ രക്തം ഒഴുകും,' സര്‍ദാരി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്