ശ്രീനഗർ: ഓരോ ഇന്ത്യക്കാരുടെയും നെഞ്ചിലേക്ക് തീകോരിയിട്ട സംഭവമായിരുന്നു പഹൽഗാം ഭീകരാക്രമണം.
ശാന്തമായി വിനോദസഞ്ചാരകളെ കാത്ത് ജീവിച്ചിരുന്ന ഒരു ഗ്രാമീണ ജനതയുടെ സൈര്വ ജീവിതമാണ് ഒരു നിമിഷം കൊണ്ട് ഭീകരർ തകർത്തത്.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ തീവ്രവാദികൾക്കെതിരായ നടപടി ശക്തമാക്കിയിരിക്കുകയാണ് അധികൃതർ.
കശ്മീരിൽ ഇന്നലെ (വെള്ളിയാഴ്ച) അഞ്ച് ഭീകരരുടെ വീടുകളാണ് ജില്ലാ ഭരണകൂടം തകർത്തത്. കശ്മീരിലെ ഷോപിയാൻ, കുൽഗാം എന്നീ ജില്ലകളിൽ ഓരോ വീടുകളും പുൽവാമയിൽ മൂന്ന് വീടുകളുമാണ് തകർത്തത്.
ഷോപിയാനിൽ മുതിർന്ന ലഷ്കരെ ത്വയ്ബ കമാൻഡർ ഷാഹിദ് അഹ്മദ് കുട്ടേയുടെയും കുൽഗാമിൽ ഭീകരൻ സാഹിദ് അഹമ്മദിന്റെയും വീടുകൾ തകർത്തു. പുൽവാമയിൽ ലഷ്കർ ഭീകരൻ ഇഷാൻ അഹമ്മദ് ഷെയ്ഖ്, ഹാരിസ് അഹമ്മദ്, അഹ്സാൻ ഉൾ ഹഖ് ഷെയ്ഖ് എന്നിവരുടെയും വീടുകൾ ഇന്നലെ തകർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്