പട്‌ന: പഹല്‍ഗാം ഭീകരാക്രണത്തില്‍ പ്രതിഷേധിച്ച് ബിഹാറില്‍ രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) സംഘടിപ്പിച്ച മെഴുകുതിരി മാര്‍ച്ചില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചതിന് ബിഹാറിലെ ഒരു സിപിഐ നേതാവിനെ ഞായറാഴ്ച അറസ്റ്റ് ചെയ്തു.
ശനിയാഴ്ച ലഖിസരായ് ജില്ലയില്‍ നടന്ന മാര്‍ച്ചില്‍ പ്രാദേശിക സിപിഐ നേതാവ് കൈലാഷ് പ്രസാദ് പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് പോലീസ് നടപടി. ജില്ലാ പോലീസ് സൂപ്രണ്ട് ഇക്കാര്യം അന്വേഷിക്കുകയും വീഡിയോ സ്ഥിരീകരിക്കുകയും ചെയ്ത ശേഷം, ഞായറാഴ്ച കൈലാഷ് പ്രസാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഭവം വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഇത്തരം മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്ന നേതാക്കളെയും പാര്‍ട്ടികളെയും സാമൂഹികമായി ബഹിഷ്‌കരിക്കാന്‍ ബിജെപി ആഹ്വാനം ചെയ്തു.
'ഇത്തരം പ്രസ്താവനകള്‍ ലജ്ജിപ്പിക്കുന്നു. ഈ രാജ്യത്ത് ആരെങ്കിലും 'പാകിസ്ഥാന്‍ സിന്ദാബാദ്' പോലുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയാണെങ്കില്‍, അത്തരം വ്യക്തികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന നേതാക്കളെ സമൂഹം ബഹിഷ്‌കരിക്കണം. വോട്ടിന് വേണ്ടി മാത്രം ഇത്തരം ദേശവിരുദ്ധ വികാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഈ നേതാക്കളെ വെള്ളത്തില്‍ മുക്കിക്കളയണം,'' ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ജയ്സ്വാള്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്