ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാന് ബന്ധമുണ്ടെന്നതിന് വിശ്വസനീയമായ തെളിവ് ലഭിച്ചിട്ടുണ്ടെന്ന് ലോകരാജ്യങ്ങളെ ധരിപ്പിച്ച് ഇന്ത്യ. രഹസ്യാന്വേഷണ വൃത്തങ്ങള്‍ കൈമാറിയ സാങ്കേതികത്തെളിവുകളുടെ അടിസ്ഥാനത്തിലുള്ള വിവരമാണ് ഇന്ത്യ ലോകരാജ്യങ്ങളെ ബോധിപ്പിച്ചത്.
ദൃക്സാക്ഷികളുടെ അടക്കം നിര്‍ണായക തെളിവുകളുമുണ്ടെന്നാണ് അന്താരാഷ്ട്രസമൂഹത്തെ ഇന്ത്യ ബോധ്യപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി വിവിധ ലോകരാഷ്ട്രങ്ങളുടെ പ്രതിനിധികളുമായി വിദേശകാര്യമന്ത്രാലയം നടത്തിയ ആശയവിനിമയത്തിലാണ് പാകിസ്താന്റെ പങ്കിനെക്കുറിച്ച് ഇന്ത്യ വ്യക്തമാക്കിയത്. 13 ലോകനേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ വിളിച്ച് വിവരം കൈമാറുകയായിരുന്നു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ നേതൃത്വത്തില്‍ രണ്ട് ദിവസമായി 30 അംബാസഡര്‍മാരുമായി ചര്‍ച്ച നടത്തി.
ഭീകരവാദികളുടെ ഇലക്ട്രോണിക് ഒപ്പുകള്‍ പാകിസ്ഥാനിലെ രണ്ട് കേന്ദ്രങ്ങളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പാകിസ്ഥാനില്‍ നിന്ന് നുഴഞ്ഞുകയറി ഇന്ത്യയിലെത്തി ഒളിച്ചുപാര്‍ത്ത ഭീകരവാദികളെ കണ്ടെത്താനായിട്ടുണ്ട്. ഇവരുടെ മുന്‍കാല പ്രവൃത്തികളും കണ്ടെത്തി. പാകിസ്ഥാനുമേല്‍ അന്താരാഷ്ട്രസമ്മര്‍ദം ശക്തിപ്പെടുത്താനും അതുവഴി ഒറ്റപ്പെടുത്താനും ലക്ഷ്യമിട്ടാണിത്. പിന്തുണയറിയിച്ച ലോകരാഷ്ട്രങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും നന്ദിയറിയിച്ചു. മാത്രമല്ല വിദേശ വിനോദസഞ്ചാരികള്‍ക്ക് ഇന്ത്യ സുരക്ഷിതമാണെന്ന് രാഷ്ട്രപ്രതിനിധികളെ ഇന്ത്യ ബോധ്യപ്പെടുത്തുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്