ഭർത്താവ് എന്ന് തിരിച്ചെത്തുമെന്നതിനെക്കുറിച്ച് വ്യക്തതയില്ല: പാക്ക് പിടിയിലായ ജവാന്റെ ഭാര്യ പഠാൻകോട്ടേക്ക്

APRIL 27, 2025, 7:49 AM

റിഷ്റ: അബദ്ധത്തിൽ അതിർത്തി കടന്നതിന് പാക്കിസ്ഥാന്റെ പിടിയിലായ ബിഎസ്എഫ്  ജവാന്റെ ഭാര്യ പഞ്ചാബിലെ പഠാൻകോട്ടിലേക്ക് പുറപ്പെട്ടു. 

ജവാൻ പുർണം കുമാർ ഷായെയാണ് (40) പാക്ക് റേഞ്ചേഴ്സ് കസ്റ്റഡിയിൽ എടുത്തത്.   പുർണം പിടിയിലായിട്ട് നാലു ദിവസം കഴിഞ്ഞെന്നും ഇതുവരെ വ്യക്തമായ മറുപടി ആരും നൽകുന്നില്ലെന്നുമാണു ഗർഭിണിയായ രജിനി മാധ്യമങ്ങളോട് പറഞ്ഞു. 

അമൃത്സർ മെയിൽ ട്രെയിൻ വഴി ഫിറോസ്പുർ വഴി പഠാൻകോട്ടെത്തി ഉത്തരം തേടുമെന്നാണു പുർണത്തിന്റെ ഭാര്യ രജനി മാധ്യമങ്ങളോടു പറഞ്ഞത്. 

vachakam
vachakam
vachakam

 ‘‘ബിഎസ്എഫ് ഉദ്യോഗസ്ഥരുമായി നിരന്തരം സമ്പർക്കമുണ്ട്. ചർച്ചകൾ നടക്കുന്നുവെന്നാണ് അവരുടെ നിലപാട്. എന്നാൽ നടപടിയൊന്നും ഉണ്ടാകുന്നില്ല. എന്റെ ഭർത്താവ് എന്ന് തിരിച്ചെത്തുമെന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഇനി കാത്തിരിക്കാനാകില്ല. ഇവിടുന്നും ഉത്തരം കിട്ടിയില്ലേൽ ഡൽഹിക്കു പോകും. പ്രധാനമന്ത്രിയുടെ ഓഫിസ് മറുപടി നൽകണം. രാഷ്ട്രപതിയെയും ബന്ധപ്പെടും. കണ്ണുമൂടിക്കെട്ടിയുള്ള പുർണത്തിന്റെ ഫോട്ടോ പാക്കിസ്ഥാൻ പുറത്തുവിട്ടത് കാണുമ്പോൾ ആശങ്ക വർധിക്കുന്നു’’ – അവർ പറഞ്ഞു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam