തിരുവനന്തപുരം: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആഡംബര ഹോട്ടലുകൾ കേരളത്തിൽ. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ പുതിയ കണക്കുകളിലാണ് കേരളത്തിന്റെ പുരോഗതി. 2019 മുതൽ 2025 ഏപ്രിൽ വരെയുള്ള കണക്കുകൾ കേന്ദ്ര ടൂറിസം മന്ത്രാലയം പുറത്തുവിട്ടു. ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് പുറമേ, 4 സ്റ്റാർ, 3 സ്റ്റാർ ഹോട്ടലുകളുടെ എണ്ണത്തിലും കേരളം മുന്നിലാണ്.
ടൂറിസം മേഖലയിൽ വലിയ കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കുന്ന കേരളത്തിന് കൂടുതൽ അനുകൂലമായ അന്തരീക്ഷമാണ് പുതിയ കണക്കുകൾ നൽകുന്നത്. വിനോദസഞ്ചാരികൾക്ക് ഉയർന്ന നിലവാരമുള്ള താമസ സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ ടൂറിസം മേഖലയിലെ പുരോഗതി സാധ്യമാകുമെന്ന് വിലയിരുത്തപ്പെടുന്നു. മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ വ്യാവസായിക സംസ്ഥാനങ്ങളെക്കാൾ കേരളം മുന്നിലാണെന്നതും ശ്രദ്ധേയമാണ്.
കേരളത്തിൽ ആകെ 94 ഫൈവ് സ്റ്റാർ ഹോട്ടലുകളുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഫോർ സ്റ്റാർ ഹോട്ടലുകൾ 420 എണ്ണവും 607 ത്രീസ്റ്റാർ ഹോട്ടലുകളും ആണ് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ 86 ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഉണ്ട്.
എന്നാൽ ഫോർസ്റ്റാർ, ത്രീസ്റ്റാർ ഹോട്ടലുകളുടെ എണ്ണം യഥാക്രമം 36, 69 എന്നിങ്ങനെയാണ്. മൂന്നാം സ്ഥാനത്തുള്ള ഗുജറാത്തിൽ ഫൈവ് സ്റ്റാർ 76 ഉം ഫോർ സ്റ്റാർ, ത്രീസ്റ്റാർ ഹോട്ടലുകൾ യഥാക്രമം 61 ഉം 120ഉം മാത്രമാണ്.
ഗോവ, കർണാടക, തലസ്ഥാന നഗരമായ ഡൽഹി എന്നിവയാണ് പട്ടികയിൽ പീന്നീടുള്ള സ്ഥാനങ്ങളിലുള്ളത്. എന്നാൽ കണക്കുകളിൽ ഏറെ പിന്നിലാണ് ഈ സംസ്ഥാനങ്ങൾ. ഇത് സംസ്ഥാനത്തെ ഹോട്ടൽ ബിസിനസ് മേഖലയ്ക്ക് പുത്തനുണർവ് പ്രകടമാക്കുന്നതാണ് ഈ കണക്കുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്