വാഗമൺ റോഡിൽ കൊക്കയിൽ വീണ് വിനോദസഞ്ചാരിയ്ക്ക് ദാരുണാന്ത്യം

JULY 24, 2025, 9:25 PM

 മൂലമറ്റം: കാഞ്ഞാർ – വാഗമൺ റോഡിൽ കൊക്കയിൽ വീണ് വിനോദസഞ്ചാരിയ്ക്ക് ദാരുണാന്ത്യം. എറണാകുളം തോപ്പുംപടി സ്വദേശി തോബിയാസ് (58) ആണ് മരിച്ചത്.

 വാഗമൺ‌ സന്ദർശിക്കാനായാണ് തോബിയാസും സംഘവും എറണാകുളത്തുനിന്ന് എത്തിയത്. തിരികെ മടങ്ങുന്നതിനിടെ കാഞ്ഞാർ – വാഗമൺ റോ‍ഡിലെ ചാത്തൻപാറയിൽ ഇവർ വാഹനം നിർത്തി ഇറങ്ങുകയായിരുന്നു. ഇതിനിടെയായിരുന്നു അപകടം. 

 ചാത്തൻപാറയിൽ ഇറങ്ങുന്നതിനിടെ 200 അടി താഴ്ചയിലേക്ക് കാൽവഴുതി വീഴുകയായിരുന്നു. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് ഇയാൾ കൊക്കയിൽ വീണത്.  

vachakam
vachakam
vachakam

ഒപ്പമുണ്ടായിരുന്നവർ ഉടൻ മൂലമറ്റം ഫയർഫോഴ്സിൽ വിവരം അറിയിച്ചു. തുടർന്ന് മൂലമറ്റം, തൊടുപുഴ അഗ്നിരക്ഷാസേനാംഗങ്ങൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.  

 പുലർച്ചെ മൂന്നു മണിയോടെ തോബിയാസിന്റെ മൃതേദേഹം പുറത്തെത്തിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam