വാഷിംഗ്ടണ്‍: റെസ്‌ലിംഗ് ഇതിഹാസ താരം ഹള്‍ക്ക് ഹോഗന് ആദരാഞ്ജലി അര്‍പ്പിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ വലിയ സുഹൃത്തായ ഹള്‍ക്ക് ഹോഗന്‍ എല്ലാ തരത്തിലും 'മാഗ'യെ പിന്തുണച്ചിരുന്നെന്ന് ട്രംപ് പറഞ്ഞു.
2024 ലെ യുഎസ് തിരഞ്ഞെടുപ്പിന് മുമ്പ് വിവിധ ഘട്ടങ്ങളില്‍ ട്രംപിനും വൈസ് പ്രസിഡന്റ് ജെഡി വാന്‍സിനും വേണ്ടി ഹോഗന്‍ പ്രചാരണം നടത്തിയിരുന്നു. 2024 ജൂലൈയില്‍ റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ട്രംപിനെ സ്ഥാനാര്‍ത്ഥിയായി ഔദ്യോഗികമായി അംഗീകരിച്ചപ്പോളുള്‍പ്പെടെ തനിക്കായി ഹള്‍ക്ക് ഹോഗന്‍ വോട്ട് തേടിയത് ട്ംപ് ഓര്‍മ്മിച്ചു.
'ഇന്ന് നമുക്ക് ഒരു മികച്ച സുഹൃത്തിനെ നഷ്ടപ്പെട്ടു, 'ഹള്‍ക്ക്സ്റ്റര്‍', ലോകമെമ്പാടുമുള്ള ആരാധകരെ അദ്ദേഹം രസിപ്പിച്ചു, അദ്ദേഹത്തിന് ഉണ്ടായിരുന്ന സാംസ്‌കാരിക സ്വാധീനം വളരെ വലുതായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ സ്‌കൈയ്ക്കും കുടുംബത്തിനും ഊഷ്മളമായ ആശംസകളും സ്‌നേഹവും അറിയിക്കുന്നു,' ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്