തിരുവല്ല: പാടശേഖരത്തിലെ വെള്ളക്കെട്ടിൽ വീണ മൊബൈൽ ഫോൺ തിരയാൻ ഇറങ്ങിയ 44കാരൻ മുങ്ങി മരിച്ചതായി റിപ്പോർട്ട്. തിരുവല്ല നെടുമ്പ്രം കല്ലുങ്കൽ വടക്കേതിൽ വീട്ടിൽ ഷാജി പാപ്പൻ ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു ദാരുണ സംഭവം ഉണ്ടായത്.
ചക്ക ഇടുന്നതിനായി വള്ളത്തിൽ സുഹൃത്ത് വിനോദിനൊപ്പം പോയതായിരുന്നു ഷാജി. വള്ളത്തിൽ നിന്ന് ചക്ക ഇടുന്നതിനിടെ മൊബൈൽ ഫോൺ വെള്ളക്കെട്ടിൽ വീണു. ഇത് മുങ്ങി എടുക്കാൻ ചാടിയ ഷാജിയെ കാണാതാവുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
തിരുവല്ലയിൽ നിന്നെത്തിയ അഗ്നിശമനസേന അംഗങ്ങൾ ചേർന്ന് അഞ്ചരയോടെ മൃതദേഹം അടിത്തട്ടിൽ നിന്നും മുങ്ങിയെടുക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്