ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ബിജെപിയില്‍ നിന്നെന്ന് സൂചന; പ്രധാനമന്ത്രി തിരിച്ചെത്തിയ ശേഷം ആരെന്നതില്‍ വ്യക്തത വരുത്തും

JULY 24, 2025, 8:13 PM

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ബിജെപിയില്‍ നിന്നായിരിക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യസഭാ അധ്യക്ഷപദവികൂടി വഹിക്കുന്ന ഉപരാഷ്ട്രപതി സ്ഥാനത്ത് മുതിര്‍ന്ന പാര്‍ട്ടി നേതാവ് എത്തുന്നതാണ് അഭികാമ്യമെന്ന് ബിജെപി കരുതുന്നു. മറ്റ് പാര്‍ട്ടിയില്‍ നിന്ന് ബിജെപിയിലെത്തിയ ധന്‍കറിന്റെ ഉദാഹരണവും മുന്നിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശപര്യടനം കഴിഞ്ഞ് തിരിച്ചെത്തിയാല്‍ തീരുമാനമുണ്ടാകും.

പിന്നോക്ക ദളിത് വിഭാഗത്തിലെ മുതിര്‍ന്ന പാര്‍ട്ടി നേതാവിനാണ് കൂടുതല്‍ സാധ്യത. മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയും ഇപ്പോള്‍ കര്‍ണാടക ഗവര്‍ണറുമായ തവര്‍ചന്ദ് ഗെഹ്ലോത്തിന്റെ പേരാണ് ഉയരുന്നത്. മധ്യപ്രദേശിലെ മുതിര്‍ന്ന നേതാവായ അദ്ദേഹം ദളിത് വിഭാഗക്കാരനാണ്. കേന്ദ്രമന്ത്രിയും രാജ്യസഭാ നേതാവുമായിരുന്നു.

ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിപദം രാജിവെച്ച തിങ്കളാഴ്ച അദ്ദേഹവുമായുള്ള ഉരസല്‍ പൊട്ടിത്തെറിയിലെത്തും മുന്‍പ് അനുനയിപ്പിച്ച് കൂടെനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചതായി സൂചന. അതിന് വഴങ്ങാതെ തന്റെ ഭാഗം ശരിയെന്ന വാശിയില്‍ ധന്‍കര്‍ തുടര്‍ന്നതോടെയാണ് രാജിയിലേക്കെത്തിയത്. ജസ്റ്റിസ് യശ്വന്ത് വര്‍മയ്‌ക്കെതിരായ ഇംപീച്ച്മെന്റ് നടപടികള്‍ ലോക്സഭയില്‍ തങ്ങളുടെ മുന്‍കൈയില്‍ മുന്നോട്ടുകൊണ്ടുപോകാനാണ് കേന്ദ്രം ആഗ്രഹിച്ചത്. അതിനിടെ, രാജ്യസഭയില്‍ പ്രതിപക്ഷപ്രമേയം സ്വീകരിക്കാനുള്ള ധന്‍കറിന്റെ തീരുമാനം സര്‍ക്കാരിന് തിരിച്ചടിയാകുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam