ഡൽഹി : ജെഎൻയു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഐസ- ഡിഎസ്എഫ് സഖ്യത്തിന് ജയം. സെൻട്രൽ പാനലിൽ നാലിൽ മൂന്ന് സീറ്റിലും സഖ്യം വിജയിച്ചു. ഐസയുടെ നിതീഷ് കുമാർ പ്രസിഡൻ്റും ഡിഎസ്എഫിൻ്റെ മനീഷ വൈസ് പ്രസിഡൻ്റുമായി തെരഞ്ഞെടുക്കപ്പെട്ടു.
10 വർഷങ്ങൾക്ക് ശേഷം സെൻട്രൽ പാനലിൽ എബിവിപിക്കും വിജയം നേടാനായി. എബിവിപിയുടെ വൈഭവ് മീണയാണ് ജോയിൻ്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. 42 കൗൺസിലർ സീറ്റുകളിൽ 23 എണ്ണം എബിവിപി സ്വന്തമാക്കി.
1,702 വോട്ടുകൾ നേടിയാണ് ഐസയുടെ നിതീഷ് കുമാർ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 1,430 വോട്ടുകൾ നേടിയ എബിവിപിയുടെ ശിഖ സ്വരാജ് ആണ് രണ്ടാം സ്ഥാനത്തെത്തിയത്. എസ്എഫ്ഐയുടെ പിന്തുണയോടെ മത്സരിച്ച തയബ്ബ അഹമ്മദ് 918 വോട്ടുകളാണ് നേടി.
1,150 വോട്ടുകളോടെയാണ് ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് യൂണിയൻ (ഡിഎസ്എഫ്) സ്ഥാനാർഥി മനീഷ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്.
1,116 വോട്ടുകൾ നേടിയ നിട്ടു ഗൗദമിനെയാണ് മനീഷ മറികടന്നത്. ജെനറൽ സെക്രട്ടറി സ്ഥാനവും ഡിഎസ്എഫിനാണ്. 1,520 വോട്ട് നേടിയ മുൻതേഹ ഫാത്തിമ ആണ് ജനറൻ സെക്രട്ടറി.
ജോയിന്റ് സെക്രട്ടറി സ്ഥാനം എബിവിപിക്കാണ്. എബിവിപിയുടെ വൈഭവ് മീണ 1,518 വോട്ടുകൾ നേടിയാണ് വിജയം ഉറപ്പിച്ചത്. ഐസയുടെ നരേഷ് കുമാറിനെയും (1,433 വോട്ടുകൾ) പ്രോഗ്രസീവ് സ്റ്റുഡന്റ്സ് അസോസിയേഷൻ (പിഎസ്എ) സ്ഥാനാർഥി നിഗം കുമാരിയെയും (1,256 വോട്ടുകൾ) പരാജയപ്പെടുത്തിയാണ് ജയം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്