ഡൽഹി: രൺവീർ അലഹബാദിയയുടെ വിദേശ യാത്രാ വിലക്ക് നീക്കി സുപ്രീം കോടതി. പാസ്‌പോർട്ട് തിരികെ നൽകാൻ അനുമതി നൽകി.
അസം, മഹാരാഷ്ട്ര സർക്കാരുകൾ അദ്ദേഹത്തിനെതിരായ അന്വേഷണം പൂർത്തിയായതായി പറഞ്ഞതിനെത്തുടർന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് വ്യവസ്ഥയിൽ ഇളവ് നൽകിയത്.
പാസ്‌പോർട്ട് തിരികെ ലഭിക്കുന്നതിനായി മഹാരാഷ്ട്ര സൈബർ പോലീസ് ബ്യൂറോയെ സമീപിക്കാൻ ബെഞ്ച് അലഹബാദിയയോട് ആവശ്യപ്പെട്ടു.
കൊമേഡിയൻ സമയ് റെയ്‌നയുടെ 'ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്' എന്ന പരിപാടിയിലായിരുന്നു രണ്‍വീർ അലഹബാദിയ നടത്തിയ പരാമർശം വിവാദമായത്. ഷോയിലെ കണ്ടസ്റ്റന്റിനോട് ചോദിക്കുന്ന ചോദ്യമാണ് വലിയ തോതില്‍ പ്രതിഷേധത്തിനിടയാക്കിയത്. മാതാപിതാക്കള്‍ക്കിടയിലെ ലൈംഗികതയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വിവാദമായത്.
"നിങ്ങളുടെ മാതാപിതാക്കൾ ജീവിതകാലം മുഴുവൻ എല്ലാ ദിവസവും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കാണാൻ ആഗ്രഹിക്കുന്നുണ്ടോ, അതോ നിങ്ങൾ ഒരിക്കൽ അതിൽ പങ്കുചേർന്ന് ആ ബന്ധം എന്നെന്നേക്കുമായി നിർത്താനാണോ ആഗ്രഹിക്കുന്നത്?" എന്നായിരുന്നു ഒരു മത്സരാർഥിയോട് രൺവീർ അലഹാബാദിയ ചോദിച്ചത്.
പരാമർശം വിവാദമായതിനെ തുടർന്ന് മഹാരാഷ്ട്ര സൈബർ വകുപ്പ് ഇവർക്കെതിരെ സ്വമേധയാ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഐടി ആക്ട് കൂടാതെ ഷോയുടെ 18 എപ്പിസോഡുകളും നീക്കം ചെയ്യാൻ സൈബർ വകുപ്പ് ആവശ്യപ്പെടുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്