ന്യൂഡൽഹി: എഴാം ക്ലാസിലെ എൻസിഇആർടി സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ നിന്ന് മുഗൾ ചരിത്രം പുറത്ത്. മുഗൾ രാജാക്കൻമാരെ കുറിച്ചും ഡൽഹിയിലെ മുസ്ലീം ഭരണാധികാരികളെ കുറിച്ചുമുള്ള ഭാഗങ്ങളാണ് ഒഴിവാക്കിയത്.
പകരം മഗധ, മൗര്യ, ശതവാഹന രാജവംശങ്ങളെ കുറിച്ചുളള അധ്യായങ്ങൾ കൂട്ടിച്ചേർത്തു. ഈ വർഷം പ്രയാഗ് രാജിൽ നടന്ന മഹാകുംഭമേളയും പാഠപുസ്തകത്തിൽ ഇടംപിടിച്ചിട്ടുണ്ട്.
ഏഴാം ക്ലാസിലെ സോഷ്യൽ സയൻസിൽ രണ്ട് പുസ്തകളിൽ പാർട്ട് ഒന്നിൽ നിന്നാണ് രണ്ട് അധ്യായങ്ങൾ ഒഴിവാക്കിയത്. ഇതിന് പകരമായി മഗധ, മൗര്യ, ശതവാഹന രാജവംശങ്ങളെ കുറിച്ചുളള അധ്യായങ്ങളാണ് കൂട്ടിച്ചേർത്തത്.
നേരത്തെയും മുഗളരാജക്കൻമാരെ കുറിച്ചുള്ള ഭാഗങ്ങൾ എൻസിഇആർടി പുസ്തകത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. പരിഷ്‌കരിച്ച പുതിയ പതിപ്പിൽ നിന്നാണ് പൂർണമായും മുഗൾരാജാക്കൻമാരെയും ഡൽഹിയിലെ മുസ്ലീം രാജാക്കൻമാരെ ഒഴിവാക്കിയത്.
നേരത്തെ മൂന്നാം ക്ലാസിലെയും ആറാം ക്ലാസിലെയും പുസ്തകങ്ങൾ എൻസിഇആർടി പരിഷ്‌കരിച്ചിരുന്നു. ഏഴാം ക്ലാസിലെ ഇംഗ്ലിഷ് പുസ്തകത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്