നെഞ്ചിന് ചവിട്ടേറ്റ് വാരിയെല്ല് തകർന്നു ; കാളിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

APRIL 28, 2025, 3:01 AM

 പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ കാട്ടാനയാക്രമണത്തിൽ ആദിവാസി വയോധികൻ മരിച്ചത് നെഞ്ചിനേറ്റ ഗുരുതര പരുക്ക് മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. 

 ഉൾക്കാട്ടിൽ   വിറക് ശേഖരിക്കാൻ പോയ സ്വർണഗദ ഊരിലെ കാളിയും മരുമകൻ വിഷ്ണുവും ഇന്നലെയാണ് രണ്ട് കാട്ടാനകൾക്ക് മുന്നിൽ പെട്ടത്. വിഷ്ണു ഓടി. കാലിന് അസുഖമുള്ളതിനാൽ കാളിയ്ക്ക് രക്ഷപ്പെടാനായില്ല.

 മരിച്ച കാളിയുടെ കുടുംബത്തിനുള്ള സഹായം വനം വകുപ്പ് ഇന്ന് കൈമാറും. കാളിയുടെ നെഞ്ചിനാണ് ചവിട്ടേറ്റത്. ആക്രമണത്തിൽ എല്ലാ വാരിയെല്ലുകളും തകർന്നു.

vachakam
vachakam
vachakam

ആന്തരിക രക്തസ്രാവം ഉണ്ടായി. ഇതാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് . ആന തുമ്പിക്കൈ കൊണ്ട് വലിച്ചെറിഞ്ഞതിനാൽ തലയ്ക്കും ക്ഷതമുണ്ട്.

മൊബൈൽ ഫോൺ റേഞ്ചില്ലാത്തിനാൽ ഒപ്പമുണ്ടായിരുന്ന വിഷ്ണു കാട്ടിൽ നിന്ന് പുറത്തെത്തി നാട്ടുകാരെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. അവർ നടന്ന് ഉൾക്കാട്ടിൽ  എത്തിയപ്പോഴേക്കും പിന്നെയും മണിക്കൂറുകൾ വൈകിയിരുന്നു. കാളിയുടെ മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam