ബംഗാളി സംവിധായകനായ അഭിജിത്ത് ആദ്യ സംവിധാനം ചെയ്ത മലയാള ചിത്രം ആദ്രിക മെയ് 9 ന് തിയറ്ററുകളില്‍ എത്തും.
ചിത്രത്തിൽ ഐറിഷ്, ബോളിവുഡ്, മലയാളി താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ദി റൈസ്, ഗുരുദക്ഷിണ, ഹേമ മാലിനി, ജിവാൻസ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ബംഗാളി സംവിധായകനും നിർമ്മാതാവും പ്രശസ്ത ഫോട്ടോഗ്രാഫറുമാണ് അഭിജിത്ത് ആദ്യ.
ഇദ്ദേഹത്തിന്‍റ ആദ്യ മലയാള ചിത്രമാണ് 'ആദ്രിക'. ചിത്രത്തിലെ ആദ്രിക എന്ന ടൈറ്റിൽ കഥാപാത്രമായെത്തുന്നത് പ്രശസ്ത ബോളിവുഡ് താരം നിഹാരിക റൈസാദയാണ്.
ഐ.ബി 71, സൂര്യവൻഷി, വാറിയർ സാവിത്രി, ടോട്ടൽ ധമാൽ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് നിഹാരിക. സംവിധായകൻ അഭിജിത്ത് തന്നെയാണ് ഈ സർവൈവൽ ത്രില്ലർ ചിത്രത്തിൻ്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്