സൂപ്പർസ്റ്റാർ രജനികാന്തിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം ജയിലറിന്റെ രണ്ടാം ഭാഗത്തിൽ ഫഹദ് ഫാസിൽ അഭിനയിക്കുന്നുവെന്ന് റിപ്പോർട്ടുകൾ.
നിലവിൽ ചെന്നൈയിൽ വെച്ച് നടക്കുന്ന ചിത്രീകരണത്തിൽ രജനികാന്തിനും സംഘത്തിനുമൊപ്പം ഫഹദ് ഫാനിൽ പങ്കുചേർന്നു എന്ന് ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഇതിനുമുൻപ് ഇരുവരും ഒന്നിച്ചത് ടി.ജെ ഗണവേൽ സംവിധാനം ചെയ്ത വേട്ടൈയ്യനിൽ ആയിരുന്നു.
അനിരുദ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് വിജയ് കാർത്തിക്ക് കണ്ണൻ ആണ്.
ജയിലറിലെ പോലെ രണ്ടാം ഭാഗത്തിലും മോഹൻലാൽ. ശിവരാജ് കുമാർ എന്നിവരുടെ അതിഥി വേഷങ്ങൾ ഉണ്ടോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. ചിത്രം 2025 അവസാനത്തോടെ റിലീസ് ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്