ജോൺ മഹേന്ദ്രൻ സംവിധാനം ചെയ്ത് വിജയ് നായകനായി അഭിനയിച്ച ഒരു റൊമാന്റിക് കോമഡി ചിത്രമാണ് സച്ചിൻ. വിജയുടെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രമായി കണക്കാക്കപ്പെടുന്ന ഈ ചിത്രത്തിന് വലിയൊരു ആരാധകവൃന്ദമുണ്ട്.
റിലീസ് ചെയ്ത് 20 വർഷങ്ങൾക്ക് ശേഷം സച്ചിൻ വീണ്ടും റിലീസ് ചെയ്തു. എല്ലായിടത്തും മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. കളക്ഷനിലും ചിത്രം മികച്ച പുരോഗതി കൈവരിക്കുമെന്ന് കണക്കുകൾ പുറത്തുവരുന്നു.
പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത് മൂന്ന് ദിവസത്തിനുള്ളിൽ ആഗോള ബോക്സ് ഓഫീസിൽ നിന്ന് 8.25 കോടി കളക്ഷൻ നേടിയെന്നാണ്. ഇതിൽ 6 കോടി തമിഴ്‌നാട്ടിൽ നിന്ന് ലഭിച്ചു. കർണാടകയിൽ നിന്ന് 0.55 കോടിയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് 0.20 കോടിയും ചിത്രം നേടി. ഇതോടെ, ആദ്യ വാരാന്ത്യത്തിൽ ഏകദേശം 12 കോടി കളക്ഷൻ നേടിയ ഗില്ലിക്ക് ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ തമിഴ് റീ-റിലീസ് ചിത്രമായി സച്ചിൻ മാറി.
ഗില്ലി നേടിയ 32 കോടിയാണ് റീ റിലീസിൽ ഒരു തമിഴ് സിനിമ നേടിയ ഏറ്റവും വലിയ കളക്ഷൻ. സച്ചിൻ ഈ കളക്ഷനെ മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. ജെനീലിയ, ബിപാഷ ബസു, സന്താനം, വടിവേലു, രഘുവരൻ തുടങ്ങിയവരാണ് സച്ചിനിൽ പ്രധാന വേഷത്തിൽ എത്തുന്നത്. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ് താണു ആയിരുന്നു ചിത്രം നിർമിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്