ഡൽഹി: കാശ്മീരിൽ 29 നിരപരാധികളുടെ ജീവൻ കവർന്ന ഭീകരാക്രമണത്തിൽ ഞെട്ടിയിരിക്കുകയാണ് ഇന്ത്യ. പുൽവാമയിൽ 2019 ഫെബ്രുവരി 14ന് 40 ജവാന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയ ഭീകരാക്രമണത്തിന് ശേഷം ജമ്മു കാശ്മീരിനെ ഞെട്ടിച്ച കൂട്ടക്കൊലയാണ് പഹൽഗാമിലെ വിനോദ സഞ്ചാര മേഖലയിൽ ഇന്നലെ ഉണ്ടായത്. പുൽവാമയിൽ സൈനികരെയാണ് ലക്ഷ്യമിട്ടതെങ്കിൽ പെഹൽഗാമിൽ നിരപരാധികളായ വിനോദ സഞ്ചാരികളെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം.
എന്നാൽ ആക്രമണത്തിന് കാരണക്കാരായാവരെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെയുള്ളവർ വ്യക്തമാക്കിയതോടെ ഭീകരക്യാമ്പുകളിൽ ഏത് നിമിഷവും തിരിച്ചടി പ്രതീക്ഷിക്കാം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം നിലവിലെ സാഹചര്യത്തിൽ പാകിസ്ഥാൻ തങ്ങളുടെ അതിർത്തി സുരക്ഷ ശക്തമാക്കിയെന്നാണ് വിവരം. ഇത് സംബന്ധിച്ച് നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകൾ ആണ് കാണാനാകുന്നത്.
കറാച്ചിയിലെ സതേൺ എയർ കമാൻഡിൽ നിന്ന് ലാഹോറിനും റാവൽപിണ്ടിക്കും സമീപമുള്ള വടക്കൻ മേഖലകളിലേക്ക് പാകിസ്ഥാൻ വ്യോമസേനയുടെ (പിഎഎഫ്) വിമാനങ്ങൾ പുറപ്പെടുന്നതായും സ്‌ക്രീൻഷോട്ടുകൾ പ്രചരിക്കുന്നുണ്ട്. ഫ്‌ളൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്‌ളൈറ്റ് റഡാർ 24ൽ നിന്നുള്ള സ്‌ക്രീൻ ഷോട്ടുകളാണ് പ്രചരിക്കുന്നത്.
സി-130 ഇ ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റും വിഐപി യാത്രകൾക്കും ഇന്റലിജൻസ് ഒപ്പറേഷനും വേണ്ടി ഉപയോഗിക്കുന്ന ചെറുവിമാനങ്ങളുമാണ് ഇന്ത്യൻ അതിർത്തിയോട് ചേർന്ന് എത്തിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇക്കാര്യത്തിൽ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി സ്ഥിരീകരണമൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്